സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഇന്ന്; കേരളത്തില്‍ 61 കേന്ദ്രങ്ങളിലായി 23,666 പേര്‍, മാര്‍ഗനിര്‍ദേശങ്ങള്‍

0

തിരുവനന്തപുരം: യൂണിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ നടത്തുന്ന 2024ലെ സിവില്‍ സര്‍വീസ് പരീക്ഷയുടെ ആദ്യഘട്ടം ഇന്ന്. രാവിലെ 9.30 മുതല്‍ 11.30വരെയും പകല്‍ 2.30 മുതല്‍ 4.30വരെയുമുള്ള രണ്ടു സെഷനുകളായാണ് പ്രിലിമിനറി പരീക്ഷ. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ 61 കേന്ദ്രങ്ങളിലായി 23,666 പേരാണ് സംസ്ഥാനത്ത് പരീക്ഷ എഴുതുന്നത്. രാവിലെയുള്ള പരീക്ഷയ്ക്ക് ഒമ്പതിനും ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്ക് രണ്ടിനുമുമ്പും പരീക്ഷാ ഹാളില്‍ പ്രവേശിക്കണം.(Civil Services Preliminary Exam Today; 23,666 people in 61 centers in Kerala,guidelines,)

ഡൗണ്‍ലോഡ് ചെയ്ത ഇ- അഡ്മിറ്റ് കാര്‍ഡിനൊപ്പം രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഇ- അഡ്മിറ്റ് കാര്‍ഡില്‍ പരാമര്‍ശിക്കുന്ന ഒറിജിനല്‍ ഐഡന്റിറ്റി കാര്‍ഡും കരുതണം.ഇ- അഡ്മിറ്റ് കാര്‍ഡില്‍ ഫോട്ടോ തെളിയാതെ വരികയോ പേരില്ലാതെയാണ് ഫോട്ടോ നല്‍കിയിരിക്കുന്നതെങ്കിലോ ആണ് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ കൊണ്ടുവരേണ്ടത്.കറുത്ത ബാള്‍പോയിന്റ് പേനകൊണ്ട് മാത്രമേ ഉത്തരസൂചിക പൂരിപ്പിക്കാവൂ. ബാഗുകള്‍, മൊബൈല്‍ഫോണുകള്‍, ക്യാമറകള്‍, ഇലക്ട്രോണിക് വാച്ചുകള്‍ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് ബ്ലൂടൂത്ത് ഉപകരണങ്ങള്‍ പരീക്ഷാഹാളിലോ, പരീക്ഷാ കേന്ദ്രത്തിലോ അനുവദിക്കില്ല. ഈ ദിവസം പൊതുഗതാഗത സൗകര്യങ്ങള്‍ കൂടുതല്‍ ലഭ്യമാക്കാന്‍ കെഎസ്ആര്‍ടിസിയോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

സിവില്‍ സര്‍വീസ് പരീക്ഷ നടക്കുന്ന ഞായറാഴ്ച പരീക്ഷാര്‍ഥികള്‍ക്കായി വിപുലമായ യാത്രാസൗകര്യമാണ് കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്. പരീക്ഷാകേന്ദ്രങ്ങള്‍ക്കനുസരിച്ച് ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി. തിരക്കനുസരിച്ച് എല്ലാ യൂണിറ്റുകളില്‍നിന്നും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്ക് പ്രത്യേക സര്‍വീസ് നടത്തും. പരീക്ഷ കഴിഞ്ഞ് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് തിരികെ വരുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here