കണ്ണിന് കുളിരായി അതിരപ്പിള്ളി വെള്ളച്ചാട്ടം

0

ചാലക്കുടി: മഴ ശക്തമായതോടെ നിറഞ്ഞൊഴുകി അതിരപ്പിള്ളി വെള്ളച്ചാട്ടം. വിനോദസഞ്ചാരികളുടെ കണ്ണുകൾക്ക് കുളിർമ പകർന്ന് നിറഞ്ഞ് പതഞ്ഞ് കുതിച്ചൊഴുകുകയാണ്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

മഴ കുറഞ്ഞതോടെ കുറച്ചുനാളുകളായി വെള്ളമില്ലാതെ മിലിഞ്ഞിരുന്ന വെള്ളച്ചാട്ടമാണ് ഇപ്പോൾ സമൃദ്ധമായിരിക്കുന്നത്. കനത്ത മഴയ്ക്കൊപ്പം പൊരിങ്ങല്‍ക്കുത്ത് ഡാം തുറക്കുക കൂടി ചെയ്തതോടെ അതിരപ്പിള്ളി മനോഹര കാഴ്ച സമ്മാനിക്കുകയായിരുന്നു. ഈ സീസനില്‍ ആദ്യമായാണ് ഇത്രയധികം വെള്ളം ഒഴുകിയെത്തിയത്. വാഴച്ചാലിലും ചാര്‍പ്പയിലും വെള്ളം കൂടുതലായി ഒഴുകിയെത്തുന്നുണ്ട്.മഴക്കാലത്തെ അതിരപ്പിള്ളിയുടെ മനോഹര കാഴ്ച കാണാനായി നിരവധി ആരാധകരാണ് എത്തുന്നത്. റോഡില്‍ നിന്ന് തന്നെ അതിരപ്പള്ളിയുടെ സൗന്ദര്യം സഞ്ചാരികള്‍ക്ക് കാണാം. താഴേക്ക് ഇറങ്ങി ചെല്ലുന്തോറും വെള്ളച്ചാട്ടത്തിന്റെ രൗദ്രഭാവം ആസ്വദിക്കാനാകും. വെള്ളം കൂടുതല്‍ ഉള്ള സമയങ്ങളില്‍ താഴേക്ക് ഇറങ്ങാന്‍ അനുമതി ഉണ്ടാകില്ല. മഴ തകര്‍ത്ത് പെയ്താല്‍ അതിരപ്പിള്ളിയിലേക്ക് പ്രവേശനം അനുവദിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here