എതിരില്ലാത്ത രണ്ടു ഗോളിന് ഡെന്മാര്‍ക്കിനെ പരാജയപ്പെടുത്തി; ജര്‍മനി ക്വാര്‍ട്ടറില്‍

0

ഡോര്‍ട്ട്മുണ്‍ഡ്: യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് തോല്‍പ്പിച്ച് ആതിഥേയരായ ജര്‍മനി ക്വാര്‍ട്ടറില്‍. കയ് ഹാവെര്‍ട്ട്സ്, ജമാല്‍ മുസിയാള എന്നിവരാണ് ജര്‍മനിക്കായി സ്‌കോര്‍ ചെയ്തത്.

ആദ്യ പകുതിയില്‍ മഴയും ഇടിമിന്നലും കാരണം കളി താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. രണ്ടാംപകുതിയിലായിരുന്നു ഇരുഗോളുകളും. 52-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഹാവെര്‍ട്സ് ഗോളാക്കി മാറ്റുകയായിരുന്നു. പെനാല്‍റ്റി ഏരിയയില്‍വെച്ച് ഡെന്‍മാര്‍ക്കിന്റെ ജോഷിം ആന്‍ഡേഴ്സന്റെ പന്തില്‍ കൈ തട്ടിയത് വാര്‍ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. ഇതോടെയാണ് ജര്‍മനിക്കനുകൂലമായ പെനാല്‍റ്റി ലഭിച്ചത്.67-ാം മിനിറ്റില്‍ ജമാല്‍ മുസിയാളയുടെ ഗോളെത്തി. ബോക്സിന്റെ ഇടതുവശത്തുനിന്ന് മുസിയാള തൊടുത്തുവിട്ട ഷോട്ട് വലയുടെ വലതുവശത്ത് ചെന്നു പതിച്ചു. ഷ്ളോട്ടര്‍ബെക്കിന്റെ അസിസ്റ്റില്‍നിന്നായിരുന്നു രണ്ടാമത്തെ ഗോള്‍.

Leave a Reply