മാര്‍ട്ടിനെസ് കത്തിക്കയറി, ഇരട്ടഗോള്‍; പെറുവിനെ തോല്‍പ്പിച്ച് അര്‍ജന്റീന ക്വാര്‍ട്ടറില്‍

0

മിയാമി ഗാര്‍ഡന്‍സ്: കോപ്പ അമേരിക്കയില്‍ പെറുവിനെ തോല്‍പ്പിച്ച് അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലില്‍. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ വിജയം. ലൗട്ടാരോ മാര്‍ട്ടിനെസിന്റെ ഇരട്ട ഗോളാണ് അര്‍ജന്റീനയുടെ വിജയത്തില്‍ നിര്‍ണായകമായത്.

മൂന്ന് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് അര്‍ജന്റീനയുടെ മുന്നേറ്റം. ചിലിക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മെസിയില്ലാതെയാണ് അര്‍ജന്റീന ടീം കളിക്കളത്തില്‍ ഇറങ്ങിയത്. 47,86 മിനിറ്റുകളിലാണ് മാര്‍ട്ടിനെസിന്റെ ഗോളുകള്‍ പിറന്നത്. ഞായറാഴ്ച് മെക്‌സിക്കോ- ഇക്വഡോര്‍ മത്സരത്തിലെ വിജയിയാണ് ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളി.രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിലാണ് മാര്‍ട്ടിനെസ് അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. ഏഞ്ചല്‍ ഡി മരിയുടെ അസിസ്റ്റില്‍ നിന്നാണ് ഗോള്‍ പിറന്നത്. 86-ാം മിനിറ്റില്‍ മാര്‍ട്ടിനെസ് അര്‍ജന്റീനയ്ക്ക് വേണ്ടി ജയം ഉറപ്പിച്ചു. പെറു ഗോളി പെഡ്രോ ഗല്ലെസിന് മുകളിലൂടെ ഷോട്ട് തൊടുത്തുവിട്ട മാര്‍ട്ടിനെസ് അര്‍ജന്റീനയെ ക്വാര്‍ട്ടറില്‍ എത്തിക്കുകയായിരുന്നു. ഗ്രൂപ്പ് സ്റ്റേജിലെ താരത്തിന്റെ നാലാമത്തെ ഗോളാണായിരുന്നു അത്.

Leave a Reply