യൂറോ കപ്പില്‍ ഇറ്റലി പുറത്ത്; രണ്ട് ഗോളിന് തോല്‍പ്പിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് ക്വാര്‍ട്ടറില്‍

0

ബെര്‍ലിന്‍: യൂറോ കപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി പുറത്ത്. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ആണ് വീണ്ടും കപ്പുയര്‍ത്തണമെന്ന ഇറ്റലിയുടെ മോഹങ്ങള്‍ക്ക് മുകളില്‍ കരിനിഴല്‍ വീഴ്ത്തിയത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് സ്വിസ് ജയം. ആദ്യ പകുതിയില്‍ റെമോ ഫ്രൂലറും രണ്ടാം പകുതിയില്‍ റുബന്‍ വര്‍ഗാസും സ്വിറ്റ്സര്‍ലന്‍ഡിനായി വല ചലിപ്പിച്ചു.

മത്സരത്തിന്റെ തുടക്കം മുതല്‍ത്തന്നെ സ്വിറ്റ്സര്‍ലന്‍ഡിന്റെ ആധിപത്യമാണ് കണ്ടത്. 37-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. വാര്‍ഗാസ് നല്‍കിയ അസിസ്റ്റില്‍നിന്ന് റെമോ ഫ്രൂലര്‍ ഗോള്‍ നേടുകയായിരുന്നു. രണ്ടാംപകുതിയുടെ തുടക്കത്തില്‍ തന്നെ സ്വിറ്റ്സര്‍ലന്‍ഡ് രണ്ടാമത്തെ ഗോളും നേടി വിജയം ഉറപ്പിക്കുകയായിരുന്നു.

46-ാം മിനിറ്റില്‍ വാര്‍ഗാസ് ബോക്സിന് പുറത്തുനിന്ന് പന്ത് ഉയര്‍ത്തി വലയുടെ വലതുമൂലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു (2-1). മത്സരം ജയിച്ചതോടെ സ്വിറ്റ്സര്‍ലന്‍ഡ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

Leave a Reply