വീടു വാങ്ങാനെത്തി, അകത്തു കയറിപ്പോൾ കണ്ടത് അഞ്ജാതന്റെ മൃതദേഹം

0

കോഴിക്കോട്: താമരശ്ശേരി ആനപ്പാറപോയിൽ നിർമാണത്തിലിരുന്ന വീട്ടിൽ അജ്ഞാതൻ തൂങ്ങി മരിച്ച നിലയിൽ. വീടിന്റെ ജനലിന്റെ കമ്പിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ആനപ്പാറപോയിൽ അനീഷ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീടാണിത്. നാല് വർഷത്തോളമായി പണി പൂർത്തിയാകാതെ കിടക്കുകയായിരുന്നു.വീടും സ്ഥലവും വിൽക്കാനിട്ടിരിക്കുകയായിരുന്നു. വീടു വാങ്ങുന്നതിന് നോക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. ഉടൻ പൊലീസിൽ വിവരമറിച്ചു. പൊലീസെത്തി തുടർനടപടി ആരംഭിച്ചു.

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ജീർണിച്ച നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here