മദ്യപിച്ച് വീടിന് പുറത്ത് വെയിലത്ത് കിടന്നു, സൂര്യതാപമേറ്റ് പാലക്കാട് വിവിധ സ്ഥലങ്ങളിലായി രണ്ട് പേര്‍ മരിച്ചു

0

പാലക്കാട്: സൂര്യതാപമേറ്റ് പാലക്കാട് കുത്തനൂരിലും അട്ടപ്പാടിയിലുമായി രണ്ട് പേര്‍ മരിച്ചു. കുത്തനൂരിലെ പനയങ്കടം വീട്ടില്‍ ഹരിദാസനെ(65) വീടിന് സമീപത്ത് ദേഹമാസകലം പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

അമിതമായി മദ്യപിച്ച ശേഷം വീടിന് സമീപത്ത് വെയിലത്ത് കിടക്കുകയായിരുന്നുവെന്നും ഈ സമയത്ത് കടുത്ത ചൂടില്‍ സൂര്യതാപമേറ്റാണ് മരണം സംഭവിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.സമാനമായ സംഭവം പാലക്കാട് അട്ടപ്പാടിയിലും സ്ഥിരീകരിച്ചു. മദ്യലഹരിയില്‍ കിടന്നയാളാണ് കൊടും ചൂടില്‍ നിര്‍ജ്ജലീകരണം മൂലം മരിച്ചത്. ഷോളയൂര്‍ ഊത്തുക്കുഴി സ്വദേശി ശെന്തില്‍ (50) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ശെന്തിലിനെ സുഹൃത്തിന്റെ വീടിന് സമീപം അവശനിലയില്‍ കണ്ടെത്തിയത്. കോട്ടത്തറ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here