തൃശൂര്‍ പൂരം: മദ്യനിരോധന സമയക്രമത്തില്‍ മാറ്റം

0

തൃശൂര്‍: തൃശൂര്‍ പൂരത്തോടനുബന്ധിച്ച് മദ്യനിരോധന സമയക്രമത്തില്‍ മാറ്റം വരുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഹൈകോടതി വിധിയെ തുടര്‍ന്നാണ് ഭേദഗതി വരുത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണി മുതല്‍ 20 ന് രാവിലെ 10 വരെ തൃശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്‍പനശാലകളും കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവ പൂര്‍ണമായും അടച്ചിടുന്നതിനും മദ്യം, മറ്റു ലഹരി വസ്തുക്കളുടെ വില്‍പനയുമാണ് നിരോധിച്ചത്.

നേരത്തെ ഏപ്രില്‍ 19ന് പുലര്‍ച്ചെ രണ്ടുമണി മുതല്‍ 20ന് ഉച്ചയ്ക്ക് രണ്ടുവരെ 36 മണിക്കൂര്‍ നേരത്തേക്ക് ഏര്‍പ്പെടുത്തിയ മദ്യനിരോധന ഉത്തരവാണ് ഭേദഗതി ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here