വാട്ടര്‍ മെട്രോ ഫോര്‍ട്ടുകൊച്ചിയിലേക്ക്; സര്‍വീസ് ഞായറാഴ്ച തുടങ്ങും

0

കൊച്ചി: വാട്ടര്‍ മെട്രോ ഫോര്‍ട്ടു കൊച്ചിയിലേക്ക്. ഞായറാഴ്ച സര്‍വീസ് തുടങ്ങും. ഹൈക്കോടതി-ഫോര്‍ട്ടു കൊച്ചി പാതയിലാണ് സര്‍വീസ്. അരമണിക്കൂര്‍ ഇടവേളയിലാകും സര്‍വീസെന്ന് വാട്ടര്‍ മെട്രോ അധികൃതര്‍ അറിയിച്ചു.വാട്ടർ മെട്രോ ടെർമിനലിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി. കൊച്ചിൻ ഷിപ്പ് യാർഡ് പതിനാലാമത് ബോട്ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ടിക്കറ്റിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ ട്രയൽ റൺ പൂർത്തിയായതോടെയാണ് ഫോർട്ട് കൊച്ചിയിലേക്ക് സർവീസിന് തുടക്കം കുറിക്കുന്നത്.

ഹൈക്കോർട്ട് ജങ്ഷൻ ടെർമിനലിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്. കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിച്ച് ഒരു വർഷം പൂർത്തിയാക്കുമ്പാഴാണ് പുതിയ സർവ്വീസ് ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ 25ന് നാണ് കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here