പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു

0

തൃശ്ശൂര്‍: പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു. മാള പാറപ്പുറം ചക്കിയത്ത് സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്.ഒന്‍പത് ദിവസം മുന്‍പ് പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയ നടത്തിയത്. ചാലക്കുടിയിലെ പാലസ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. അനസ്‌തേഷ്യ നല്‍കിയതിലെ അപാകതയാണ് മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നീതുവിന് മറ്റു രണ്ട് കുട്ടികൾ കൂടിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here