തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് 290 പേര്. ഏറ്റവും കൂടുതല്‍ പേര് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് തിരുവനന്തപുരത്താണ്. ഏറ്രവും കുറവ് ആലത്തൂര്‍ മണ്ഡലത്തിലുമാണ്.
തിരുവനന്തപുരത്ത് 22 പേരും ആലത്തൂരില്‍ എട്ടുപേരുമാണ് പത്രിക സമര്‍പ്പിച്ചത്. സംസ്ഥാനത്ത് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നായിരുന്നു. സൂക്ഷ്മ പരിശോധന നാളെ നടക്കും.ആറ്റിങ്ങല്‍ 14, കൊല്ലം 15, പത്തനംതിട്ട 10, മാവേലിക്കര 14, ആലപ്പുഴ 14, കോട്ടയം 17 എന്നിങ്ങനെയാണ് പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം. പ്രമുഖര്‍ക്കെല്ലാം അപരന്മാന്മാരുടെ ഭീഷണിയുണ്ട്. 290 പേര് 499 പത്രികകളാണ് സമര്‍പ്പിച്ചത്. ഏപ്രില്‍ ഏഴാണ് പത്രിക പിന്‍വലിക്കാനുള്ള തീയതി. അതോടെ സംസ്ഥാനത്തെ സ്ഥാനാര്‍ഥികളുടെ പൂര്‍ണ ചിത്രം അറിയാന്‍ കഴിയും.