കാസര്‍കോട് ഭക്ഷ്യവിഷബാധ; ക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കെടുത്ത അമ്പതോളം പേര്‍ ആശുപത്രിയില്‍

0

കാസര്‍കോട്: നീലേശ്വരം പാലായിലെ തറവാട്ടില്‍ ഉത്സവത്തോടനുബന്ധിച്ച് നടന്ന അന്നദാനത്തില്‍ ഭക്ഷ്യവിഷബാധ. അന്നദാനത്തില്‍ പങ്കെടുത്ത അമ്പതോളം പേര്‍ അവശതയെ തുടര്‍ന്ന് നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് ചികിത്സ തേടിയത്. ഇവിടെ സദ്യയാണ് നല്‍കിയതെന്നാണ് വിവരം. ചിലര്‍ക്ക് ഛര്‍ദി മറ്റുചിലര്‍ക്ക് തലകറക്കം, ക്ഷീണം വയറിളക്കം, തുടങ്ങിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. ആരുടേയും നില ഗുരുതരമല്ല

Leave a Reply