‘ആദ്യം നൂറു കോടിയിൽ കയറിയത് ഞാൻ, പയ്യൻ ഫഹദ് വൈകാതെ കയറും; ഇനി എല്ലാവരും അടങ്ങി ജീവിക്കുക’

0

കൂട്ടത്തിൽ ഒരുപാട് അഭിനയ കുലപതികളുണ്ടെങ്കിലും ഒരു അഭിനേതാവ് എന്ന നിലയിൽ നൂറുകോടി ക്ലബ്ബിൽ ആദ്യം കയറുന്നത് താനാണെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ.’പയ്യൻ’ ഫഹദ് ഫാസിൽ വലിയ താമസമില്ലാതെ നൂറുകോടി ക്ലബ്ബിൽ കയറാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രേമലു സിനിമയുടെ വിജയാഘോഷത്തിനിടെയാണ് ഫഹദ് ഫാസിലിനേയും ദിലീഷ് പോത്തനേയും ട്രോളിയത്.

‘നമ്മുടെ കുടുംബത്തിൽ ഒരുപാട് അഭിനയ കുലപതികൾ ഉണ്ട്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ഉണ്ണിമായ പ്രസാദ് അങ്ങനെ ഒരുപാടുപേരുണ്ടെങ്കിലും ഒരു അഭിനേതാവ് എന്ന നിലയിൽ നൂറുകോടി ക്ലബ്ബിൽ ആദ്യം കേറുന്നത് ഞാനാണ്. നമ്മുടെ പയ്യൻ ഫഹദ് ഫാസിൽ വലിയ താമസമില്ലാതെ കയറും. ഇപ്പോൾ ഇതുവരെ മലയാള സിനിമയിൽ, നമ്മുടെ കൂട്ടത്തിൽ നിന്ന് ആരുമത് ചെയ്തിട്ടില്ല. ഞാൻ ചെയ്‌തു. സന്തോഷം, ആ രീതിയിൽ ഈ സിനിമ ഒരു പുണ്യം തന്നെയാണ്. ഇവർ അഭിനേതാക്കൾ ആയതിന്റെ ശല്യം എനിക്കു സഹിക്ക വയ്യാണ്ട് ആയിരുന്നു. അതിനൊക്കെയുള്ള മറുപടി ഗിരീഷ് എ.ഡി. വഴി ഞാൻ കൊടുത്തിരിക്കുകയാണ്. ഇനി എല്ലാവരും ഒന്നു അടങ്ങി ജീവിക്കുക. ആവേശം എല്ലാം കയ്യിൽ വയ്ക്കുക.- എന്നാണ് ശ്യാം പുഷ്കരൻ പറഞ്ഞത്.ഗിരീഷ് എ.ഡി. തന്റെ സഹപ്രവർത്തകരോടുള്ള പ്രതികാരം തന്നെ നടത്തിത്തന്നു. ഒരു ഓഡിഷന് പോലും നിർത്താൻ കൊള്ളില്ലെന്നാണ് എന്നാണ് മലയാള സിനിമയിൽ ഏറ്റവും നന്നായി അഭിനയിക്കുന്ന അല്ലെങ്കിൽ മോശം താരങ്ങളിൽ നിന്നു പോലും കല്ലിൽ നിന്നു കവിത വിരിയിക്കുന്ന ദിലീഷ് പോത്തൻ പറഞ്ഞിട്ടുള്ളത്. ദിലീഷിനു പോലും വിശ്വസമില്ലാതിരുന്ന തന്നെ ഗിരീഷ് വിശ്വസിച്ചു എന്നാണ് ശ്യാമിന്റെ വാക്കുകൾ.

ഗിരീഷ് എ.ഡി. എന്നെപ്പോലെ തന്നെ ഒരു വിയേഡോ ആയതുകൊണ്ട് എന്നെ നന്നായി മനസ്സിലാക്കുകയും ഇങ്ങനെ ഒരു സംഭവം തരികയും ചെയ്തു. എനിക്കാണെങ്കിൽ മുന്നും പിന്നും നോക്കാൻ ഇല്ലായിരുന്നു. എനിക്കറിയാം, ഒരു സിനിമയിൽ നടൻ അഭിനയിക്കാൻ വരുമ്പോൾ അത് നന്നാക്കുക എന്നുള്ളത് നടന്റെ ബാധ്യതയല്ല. ഞാൻ ഇങ്ങനെ നിന്നുകൊടുത്തു. അതു നന്നാക്കുക എന്നുള്ളത് ഗിരീഷിന്റെ ബാധ്യതയാണ്. ഗിരീഷ് അതു നന്നാക്കി എടുത്തു. എന്നെ വച്ച് കോമഡിയൊന്നും ചെയ്യുന്നില്ലേ എന്ന് ഞാൻ ചോദിച്ചിരുന്നു. പുള്ളിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു. ആൾക്കാർ ഇപ്പോൾ പഴയതു പോലെ അല്ല, എന്നെ കണ്ടാൽ തന്നെ ചിരിക്കുന്ന ഒരവസ്ഥ ആയിട്ടുണ്ട്. ആ ഒരു സാധാരണത്വം മടക്കിത്തന്നതിനു ഗിരീഷ് എ.ഡി.യോട് നന്ദി പറയുന്നു.- ശ്യാം പുഷ്കരൻ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here