ബിജെപിയുടെ ‘400 സീറ്റുകള്‍’; ആദ്യഘട്ട വോട്ടെടുപ്പോടെ ഫ്‌ളോപ്പായെന്ന് തേജസ്വി യാദവ്

0

പട്‌ന: വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തോടെ 400 സീറ്റുകള്‍ കിട്ടുമെന്ന ബിജെപിയുടെ പ്രതീക്ഷ ഫ്‌ളോപ്പായെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ഇന്നലെ തെരഞ്ഞെടുപ്പ് നടന്ന ബിഹാറിലെ നാലിടത്തും ബിജെപി പരാജയപ്പെടുമെന്നും വരുംഘട്ടങ്ങളിലും ഇന്ത്യാസഖ്യം മികച്ച മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിനെക്കാള്‍ പോളിങ് ശതമാനം കുറവാണെങ്കിലും അത് തങ്ങള്‍ക്ക് നേട്ടമാകും. ബിജെപിയുടെ വ്യാജവാഗ്ദാനങ്ങള്‍ ജനത്തിന് മടുത്തെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വോട്ടെടുപ്പ് നടന്ന നാല് ലോക്സഭാ സീറ്റുകള്‍ മാത്രമല്ല, വരുംഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന ബാക്കിയുള്ള 36 മണ്ഡലങ്ങളിലും തങ്ങള്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.ജാമുയി, നവാഡ, ഗയ, ഔറംഗബാദ് എന്നീ നാല് സീറ്റുകളിലാണ് വെള്ളിയാഴ്ച ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. 48.23 ശതമാനമായിരുന്നു പോളിങ്. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് ബിഹാറിലാണ്. ജാമുയിയിലും നവാഡയിലും എല്‍ജെപിയും ഗയയില്‍ ജെഡിയുവും ഔറംഗബാദില്‍ ബിജെപിയ്ക്കുമായിരുന്നു കഴിഞ്ഞ തവണ വിജയം.

LEAVE A REPLY

Please enter your comment!
Please enter your name here