‘ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി’

0

താന്‍ ചുംബന സമരത്തില്‍ പങ്കെടുത്തതിന് പിന്നാലെ മകള്‍ അനാര്‍ക്കലിയുടെ പ്രണയം പൊട്ടിയെന്ന് നടി ലാലി. യുട്യൂബ് ചാനലിന് നടി നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള ഭാഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

മക്കളെ സുഹൃത്തുക്കളായാണ് കാണുന്നത്. അവര്‍ പ്രണയിക്കുമ്പോഴും ബ്രേക്ക്അപ്പ് ആകുമ്പോഴും അവര്‍ക്കൊപ്പം നില്‍ക്കാറുണ്ട്. പ്രണയിക്കുന്ന ആള്‍ പൊളിറ്റിക്കല്‍ ആകണമെന്ന് മാത്രമാണ് മക്കള്‍ക്ക് നല്‍കിയ ഉപദേശമെന്നും നടി പറയുന്നു. അഭിമുഖത്തില്‍ ലാലിക്കൊപ്പം നടിയും മകളുമായ അനാര്‍ക്കലിയും പങ്കെടുത്തിരുന്നു.’ഇവളുടെ പ്രണയങ്ങളൊക്കെ നല്ല തമാശയാണ്. ഇവള്‍ മുടി മുറിച്ചാല്‍ ബ്രേക്ക്അപ്പ് ആകും. ഞാന്‍ ചുംബന സമരത്തില്‍ പോയതിന്റെ പേരില്‍ ഇവള്‍ക്ക് ബ്രേക്ക്അപ്പ് ആകേണ്ടി വന്നിട്ടുണ്ട്. പൊളിറ്റിക്കല്‍ അല്ലാത്ത ആളുകളായതു കൊണ്ടല്ലേ ഇങ്ങനൊക്കെ സംഭവിക്കുന്നത്. മുടിയുടെ പേരില്‍ ബ്രേക്ക്അപ്പ് ആയപ്പോള്‍ നിന്റെ മുടിയെയാണോ അയാള്‍ പ്രണയിച്ചതെന്ന് ഞാന്‍ ചോദിച്ചു. പോയി പണി നോക്കാന്‍ പറഞ്ഞിട്ടു, ഞങ്ങള്‍ രണ്ടാളും ഓരോ ഐസ്‌ക്രീം കഴിച്ച് തിരിച്ചു വരും. പ്രണയ ബന്ധങ്ങളില്‍ ഞാന്‍ ആകെ ആവശ്യപ്പെട്ടിട്ടുള്ളത് പൊളിറ്റിക്കല്‍ ആകണമെന്നാണ്. ഇല്ലെങ്കില്‍ ബോറടിക്കും’- ലാലി പറയുന്നു.

‘ആനന്ദം’ എന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി മലയാള സിനിമയിലേക്ക് എത്തുന്നത്. വിമാനം, മന്ദാരം, മാര്‍ക്കോണി മത്തായി, ഉയരെ, ജാനകി ജാനേ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് അനാര്‍ക്കലി.

LEAVE A REPLY

Please enter your comment!
Please enter your name here