‘ഉദയ്കൃഷ്ണയെ ഉദയൻ എന്ന് വിളിച്ച അഹങ്കാരി’: മഹിമയെ ഉണ്ണി മുകുന്ദൻ വാട്സ്ആപ്പിൽ ബ്ലോക് ചെയ്തത് ഏഴ് വർഷം

0

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ജയ് ഗണേഷ് റിലീസിന് ഒരുങ്ങുകയാണ്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഹിമ നമ്പ്യാരാണ് നായികയായി എത്തുന്നത്. ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. മമ്മൂട്ടി നായകനായി എത്തിയ മാസ്റ്റർ പീസ് ആയിരുന്നു ആദ്യ ചിത്രം. ആ സിനിമയ്ക്ക് പിന്നാലെ തന്നെ ഉണ്ണി മുകുന്ദൻ വാട്സ്ആപ്പിൽ ബ്ലോക് ചെയ്തു എന്ന് പറയുകയാണ് മഹിമ. പിന്നീട് ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ബ്ലോക് മാറ്റുന്നത്.

മാസ്റ്റർ പീസിൽ അഭിനയിക്കുന്ന സമയത്ത് ഉണ്ണി മുകുന്ദൻ ഭയങ്കര ദേഷ്യക്കാരനായിരുന്നു എന്നാണ് നടി പറയുന്നത്. തന്നോട് പേര് ചോദിക്കുക മാത്രമാണ് ചെയ്തത്. വളർത്തുനായയുമായി ബന്ധപ്പെട്ട കാര്യം പറയുന്നതിനായാണ് ഉണ്ണി മുകുന്ദന് മെസേജ് അയക്കുന്നത്. എന്നാൽ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണനെ ഉദയൻ എന്ന് വിളിച്ചതിൽ പ്രകോപിതനായ ഉണ്ണി മുകുന്ദൻ തന്നെ ബ്ലോക് ചെയ്യുകയായിരുന്നു എന്നാണ് നടിപറഞ്ഞത്.

എനിക്ക് വളര്‍ത്തുനായ്ക്കകളെ വലിയ ഇഷ്ടമാണ്, ഞാന്‍ വീട്ടില്‍ വളര്‍ത്താറുണ്ട്. ഉണ്ണിക്കും നായ്ക്കകളെ ഇഷ്ടമാണെന്നറിയാം. എന്റെ നായയുടെ ട്രെയിനര്‍ റോട്ട്വീലറിനെ ബ്രീഡ് ചെയ്യുന്നുണ്ട്. ഉണ്ണിമുകുന്ദന് ഒരു നായ്കുട്ടിയെ സമ്മാനം കൊടുക്കാന്‍ താല്‍പര്യം ഉണ്ടെന്ന് അവര്‍ എന്നോട് പറഞ്ഞു. പക്ഷേ എന്റെ കയ്യില്‍ ഉണ്ണിയുടെ നമ്പര്‍ ഇല്ല. ഉണ്ണി മുകുന്ദന്റെ നമ്പര്‍ ലഭിക്കാന്‍ ഞാന്‍ ഉദയേട്ടനെ വിളിച്ചു. ഉദയേട്ടന്‍ എന്നാല്‍ ഉദയ്കൃഷ്ണ. അദ്ദേഹമാണ് എന്റെ ഗോഡ്ഫാദര്‍. ഉദയേട്ടന്‍ എന്റെ എല്ലാമെല്ലാമാണ്. ഞാന്‍ ഉദയേട്ടനെ ഉദയന്‍ എന്നാണ് വിളിക്കുന്നത്. അദ്ദേഹത്തോട് കാര്യം പറഞ്ഞ് ഉണ്ണി മുകുന്ദന്റെ നമ്പര്‍ വാങ്ങി. എന്നിട്ട് ഉണ്ണിക്ക് വാട്‌സാപ്പില്‍ ഒരു വോയ്സ് മെസ്സേജ് അയച്ചു. ‘ഉണ്ണി, ഞാന്‍ മഹിമ ആണ്. എന്നെ പരിചയം ഉണ്ടാകുമെന്നു വിശ്വസിക്കുന്നു. ഉദയന്‍ ആണ് എനിക്ക് ഉണ്ണിയുടെ നമ്പര്‍ തന്നത്’. ഈ പറയുന്നതിനിടയില്‍ ഉദയന്‍, ഉദയന്‍ എന്ന് രണ്ടുമൂന്നു തവണ പറയുന്നുണ്ട്. ഉണ്ണി വോയ്‌സ്‌മെസേജ് കേട്ടു. രണ്ടാമത്തെ മെസേജ് അയയ്ക്കാന്‍ നോക്കുമ്പോള്‍ ഉണ്ണി എന്നെ ബ്ലോക്ക് ചെയ്തിരിക്കുന്നു. എന്തിനാണ് ഉണ്ണി അങ്ങനെ ചെയ്തതെന്ന് എനിക്ക് മനസ്സിലായില്ല.- മഹിമ പറഞ്ഞു.ഉദയ്കൃഷ്ണയെ വിളിച്ച് ഉണ്ണി തന്നെയാണ് ഈ വിവരം പറഞ്ഞത്. അവള്‍ എന്തൊരു അഹങ്കാരിയാണ്, അവള്‍ ഉദയേട്ടനെ ഉദയാ എന്ന് വിളിക്കുന്നു . മുതിര്‍ന്നവരെ ഇങ്ങനെയാണോ വിളിക്കേണ്ടത്’- എന്നാണ് ഉണ്ണി ചോദിച്ചത്. ആ ബ്ലോക്ക് ഏഴ് വർഷം അങ്ങനെ കിടന്നു എന്നാണ് മഹിമ പറയുന്നത്.

അപ്പോഴത്തെ ദേഷ്യത്തിന് ബ്ലോക് ചെയ്തതാണെന്നും പിന്നീട് ആ കാര്യം താൻ മറന്നുപോയെന്നുമാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ മഹിമയെ കാണുന്നത് ആര്‍ഡിഎക്സില്‍ അഭിനയിച്ച് ഹിറ്റ് ആയി നില്‍ക്കുമ്പോഴാണ്. അതിനു ശേഷം രഞ്ജിത് ശങ്കര്‍ എന്നോട് ഈ സിനിമയുടെ കഥ പറഞ്ഞു. മഹിമയാണ് നായിക എന്ന് പറഞ്ഞപ്പോള്‍ പണ്ട് ബ്ലോക്ക് ചെയ്ത സംഭവം ഓര്‍മ വന്നു. ഉടനെ അണ്‍ബ്ലോക്ക് ചെയ്ത് മഹിമയ്ക്ക് മെസേജ് അയച്ചു. ‘ഞാന്‍ ഉണ്ണിയാണ്. ഈ സിനിമയില്‍ മഹിമ അഭിനയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്’ എന്നൊക്കെ. ഞാന്‍ ജയ് ഗണേഷിന്റെ കോ പ്രൊഡ്യൂസര്‍ കൂടി ആണല്ലോ, നമുക്ക് ബുദ്ധിമുട്ട് ഒന്നും ഉണ്ടാകരുതല്ലോ.- എന്നാണ് താരം പറഞ്ഞത്.

Leave a Reply