വിജിലൻസ് കേസിൽ അഞ്ചാം പ്രതി; പഞ്ചായത്ത് ക്ലർക്ക് തൂങ്ങി മരിച്ച നിലയിൽ

0

തിരുവനന്തപുരം: കുറ്റിച്ചൽ പഞ്ചായത്ത് ഓഫിസ് ക്ലർക്ക് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. വെള്ളനാട് കുളക്കോട് അനൂപ് അവന്യയിൽ അഭിനവം വീട്ടിൽ എസ്.സുനിൽ കുമാർ (50) ആണ് മരിച്ചത്. വീട്ടിലെ അടുക്കളയിൽ തൂങ്ങിയ നിലയിലായിരുന്നു. ചൊവ്വാഴ്ച രാത്രി ഭാര്യ ധന്യ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളനാട് പഞ്ചായത്തിൽ കോവിഡ് ചികിത്സ കേന്ദ്രം നടത്തിയതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നേരിടുകയായിരുന്നു സുനിൽ കുമാർ. ഇതിന്റെ മനോവിഷമത്തിലായിരുന്നു സുനിൽ കുമാറെന്ന് ബന്ധുക്കൾ മൊഴിനൽകി.കിടപ്പുമുറിയിൽനിന്ന് ഒരു കുറിപ്പ് പൊലീസിന് ലഭിച്ചു. അതിൽ കുറ്റിച്ചൽ പഞ്ചായത്തിൽ മണ്ണ് എടുക്കുന്നതിനു പാസ് നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആയിരുന്നെന്ന് ആര്യനാട് പൊലീസ് പറഞ്ഞു. വെള്ളനാട് പഞ്ചായത്തിൽ കോവിഡ് ചികിത്സ കേന്ദ്രം നടത്തിയതുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ 5-ാം പ്രതിയായിരുന്നു സുനിൽ കുമാർ. അഭിനവ്, അഭിചന്ദ് എന്നിവർ മക്കളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here