ട്രഷറി സ്ഥിര നിക്ഷേപങ്ങളുടെ പലിശ ഉയര്‍ത്തി; 180ദിവസം വരെ 7.5%

0

തിരുവനന്തപുരം: ട്രഷറി സ്ഥിര നിക്ഷേപങ്ങളുടെ പലിശ 5.90 ശതമാനത്തില്‍ നിന്നും 7.5 ശതമാനമായി ഉയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍. 91 ദിവസം മുതല്‍ 180ദിവസം വരെയുള്ള കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഇത് ബാധകമാകുക.

മാര്‍ച്ച് ഒന്ന് മുതല്‍ 25വരെ നടത്തുന്ന നിക്ഷേപത്തിനാണ് ഈ ആനുകൂല്യം ലഭിക്കുക.

90 ദിവസം വരെയുള്ള നിക്ഷേപത്തിന് 5.4 ശതമാനവും 181 ദിവസം മുതല്‍ 365 ദിവസംവരെയുള്ള നിക്ഷേപത്തിന് 6 ശതമാനവും ഒരുവര്‍ഷം മുതല്‍ രണ്ടുവര്‍ഷം വരെ 7 ശതമാനവും അതിന് മുകളില്‍ 7.5 ശതമാനവുമാണ് നിലവിലെ നിരക്ക്. ഇതില്‍ മാറ്റമില്ല.മാര്‍ച്ചിലെ സര്‍ക്കാരിന്റെ അധികച്ചെലവ് നേരിടാന്‍ പ്രതിസന്ധിയുള്ളതിനാലാണ് പരമാവധി പണം ഉയര്‍ന്നപലിശ നല്‍കി ട്രഷറിയിലെത്തിക്കാന്‍ ശ്രമിക്കുന്നത്.

സംസ്ഥാനസര്‍ക്കാരിന്റെ വായ്പാലഭ്യതയും കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടും കുറഞ്ഞതിനാല്‍ മാര്‍ച്ചിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 22,000കോടി രൂപയിലധികം ആവശ്യമുണ്ട്. 13,608കോടി ലഭ്യമാക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply