‘മുംബൈയില്‍ ഹര്‍ദിക്കിന് കാര്യങ്ങള്‍ എളുപ്പമല്ല, എന്തിന് രോഹിത് ചെന്നൈയുടെ ക്യാപ്റ്റനാകണം’

0

ഐപിഎല്ലിന്റെ 2024 സീസണ്‍ ആരംഭിക്കാന്‍ ഇനി ആഴ്ചകള്‍ മാത്രമാണ് ശേഷിക്കുന്നത്. ലീഗിലെ പ്രധാന ടീമുകളിലൊന്നായ മുംബൈ ഇന്ത്യസിലെ നായക മാറ്റം ടീമിനെ എങ്ങനെ ബാധിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. മുംബൈയില്‍ രോഹിത്തില്‍ നിന്ന് നായക പദവി ഏറ്റെടുക്കുന്ന ഹര്‍ദിക് പണ്ഡ്യക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം അംബാട്ടി റായിഡു പറയുന്നത്.

പാണ്ഡ്യയ്ക്ക് മുംബൈ ഇന്ത്യന്‍സിനെ നയിക്കുക പ്രയാസമായിരിക്കുമെന്നും രോഹിത്തിന് മുംബൈയില്‍ പിടിച്ചുനില്‍ക്കുക എളുപ്പമാകില്ലെന്നും റായിഡു പറഞ്ഞു. തന്റെ വഴിയെ രോഹിത്തും മുംബൈ വിട്ട് സിഎസ്‌കെയിലേക്കു വരണമെന്നാണ് ആഗ്രഹം, 2025ലെ ഐപിഎല്ലില്‍ രോഹിത് ശര്‍മ ചെന്നൈ സൂപ്പര്‍ കിങ്സിനു വേണ്ടി കളിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ധോനി വിരമിക്കുകയാണെങ്കില്‍ രോഹിത്തിനു അവരെ നയിക്കാനും സാധിക്കുമെന്നും റായിഡു പറഞ്ഞു. ന്യൂസ് 24 സ്പോര്‍ട്സിനു നല്‍കിയ അഭിമുഖത്തിലാണ് രോഹിത്തിന്റെ റായിഡു ഇക്കാര്യങ്ങള്‍ പറഞ്ഞത്.’മുംബൈയും ഗുജറാത്ത് ടൈറ്റാന്‍സും വ്യത്യസ്ത ടീമുകളാണ്. നേരത്തെ പാണ്ഡ്യ മുംബൈയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. അന്ന് രോഹിതായിരുന്നു ടീമിനെ നയിച്ചത്. അദ്ദേഹം ഇന്നും ഇന്ത്യന്‍ ക്യാപ്റ്റനാണ്, രോഹിത് ശര്‍മയ്ക്ക് 5-6 വര്‍ഷം വരെ ഐപിഎല്‍ കളിക്കാനാകും. രോഹിതിന് നായകനാകണമെങ്കില്‍ അദ്ദേഹത്തിന് താല്‍പര്യമുള്ള എവിടെയും അത് സാധിക്കും. 2025 ല്‍ രോഹിത് ചെന്നൈ സൂപ്പര്‍ സിങ്‌സിന് വേണ്ടി കളിക്കണം. ധോനി വിരമിച്ചാല്‍ രോഹിതിന് അവിടെ നായകനാവുകയും ചെയ്യാം’ റായിഡൃ പറഞ്ഞു.

മുംബൈ ഇന്ത്യന്‍സിനും ചെന്നൈ സൂപ്പര്‍ സിങ്‌സിനും വേണ്ടി ഐപിഎല്‍ കളിച്ച അംബാട്ടി റായിഡു കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് കിരീടം നേടിയ ചെന്നൈ ടീമിന്റെ ഭാഗമായിരുന്നു. മുംബൈയ്ക്കായി ദീര്‍ഘകാലം കളിച്ച ശേഷം പിന്നീട് സിഎസ്‌കെയിലേക്കു മാറുകയും കഴിഞ്ഞ സീസണോടെ ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയും ചെയ്ത താരമാണ് റായിഡു.

LEAVE A REPLY

Please enter your comment!
Please enter your name here