‘ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച ചിത്രം’: പൃഥ്വിരാജിനെ പ്രശംസിച്ച് സാനിയ അയ്യപ്പന്‍

0

ആടുജീവിതം സിനിമയിലെ പൃഥ്വിരാജിന്റെ പ്രകടനത്തെ പ്രശംസിച്ച് നടി സാനിയ അയ്യപ്പന്‍. തന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച സിനിമയാണ് ആടുജീവിതം എന്നാണ് താരം കുറിച്ചത്. സിനിമയില്‍ ഉടനീളം പൃഥ്വിരാജ് ആ കഥാപാത്രമായിരുന്നെന്നുമാണ് സാനിയ പറയുന്നു.

പൃഥ്വിരാജ്, ആ സിനിമയില്‍ ഉടനീളം നിങ്ങള്‍ ആ കഥാപാത്രമായിരുന്നു. ആടുജീവിതം ടീം അനുഭവിച്ച പ്രതിസന്ധികളെല്ലാം നിങ്ങളുടെ കണ്ണിലൂടെ കാണാമായിരുന്നു. എന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച സിനിമയാണ് ഇത്. ഈ സിനിമയിലൂടെ നിങ്ങള്‍ എന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ടാകും. നിങ്ങളുടെ ശബ്ദത്തിലൂടെയും അഭിനയത്തിലൂടെയും വികാരങ്ങളിലൂടെയും നിങ്ങള്‍ നജീബിനോട് നീതി കാണിച്ചു എന്നത് എന്നെ സന്തോഷിപ്പിക്കുന്നു.-സാനിയ അയ്യപ്പന്‍ കുറിച്ചു.സാനിയയ്ക്ക് മറുപടിയുമായി പൃഥ്വിരാജ് എത്തി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി സാനിയയുടെ കുറിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു മറുപടി. സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും പോസ്റ്റുമായി എത്തി. എക്കാലത്തേയും മികച്ച ദൃശ്യാവിഷ്‌കാരം എന്നാണ് ഡിജോ കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here