ബംഗളൂരു: കര്‍ണാടകയിലെ രാമേശ്വരം കഫേയില്‍ സ്‌ഫോടനം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സിസിടിവി കാമറയില്‍ പതിഞ്ഞ ആള്‍ തൊപ്പിയും കണ്ണടയും ധരിച്ച ആളാണ്. മുഖത്ത് മാസ്‌ക് വെച്ചിട്ടുണ്ട്. വാഹനങ്ങള്‍ പോകുന്ന തിരക്കുള്ള റോഡിലേയ്ക്ക് ഒരു ബാഗുമായി ഇയാള്‍ നടന്നു വരുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ ഉള്ളത്. വളരെ തിടുക്കപ്പെട്ട് നടക്കുന്ന ഇയാള്‍ ഇടയ്ക്ക് കൈയില്‍ വാച്ച് നോക്കുന്നതും കാണാം.
ടൈമര്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. ഏതെങ്കിലും സംഘടന ഇതിന് പിന്നിലുണ്ടോ എന്ന് തീര്‍ച്ചപ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തില്‍ ബിജെപി രാഷ്ട്രീയം കളിക്കരുത്. മംഗലാപുരം സ്‌ഫോടനവും ബംഗളൂരു സ്‌ഫോടനവും തമ്മില്‍ ബന്ധമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് സ്‌ഫോടനം ഉണ്ടായ സ്ഥലം സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.വെള്ളിയാഴ്ച ഉച്ചയ്ക്കു 12.50നും ഒരുമണിക്കും ഇടയിലാണു കഫേയില്‍ സ്‌ഫോടനം നടന്നത്. എന്‍ഐഎ സംഘം സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. സിബിഐയ്ക്കാണു കേസ് അന്വേഷണത്തിന്റെ ചുമതല. നിരവധി സംഘങ്ങളായി തിരിഞ്ഞു പ്രതിയിലേക്ക് എത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. സംശയം തോന്നിയ ആള്‍ റെസ്റ്റോറന്റില്‍ കയറി
ഇഡ്ഡലി പാത്രവുമായി പോകുന്നത് ദൃശ്യങ്ങളില്‍ ഉണ്ട്. സ്റ്റോറന്റിന്റെ ഹാന്‍ഡ് വാഷ് ഏരിയയ്ക്ക് സമീപം ഉപേക്ഷിക്കുകയും പിന്നീട് ടൈമര്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയുമായിരുന്നു.