തിരിച്ചെത്തി പന്ത്; ടോസ് പഞ്ചാബിന്, ഡല്‍ഹിക്ക് ബാറ്റിങ്

0

ലുധിയാന: ഐപിഎല്ലില്‍ ഇതുവരെ കിരീടമില്ലാത്ത രണ്ട് ടീമുകള്‍. പഞ്ചാബ് കിങ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും ആദ്യ പോരിനു. ടോസ് നേടി പഞ്ചാബ് ഡല്‍ഹിയെ ബാറ്റിങിനു വിട്ടു.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഋഷഭ് പന്ത് ടീമിന്റെ നായക സ്ഥാനത്തു തിരിച്ചെത്തി. ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ് അടക്കമുള്ളവരും ഇലവനിലുണ്ട്.ശിഖര്‍ ധവാന്‍ നായകനായ പഞ്ചാബിന്റെ കരുത്തു ഇംഗ്ലീഷ് താരങ്ങളായ ജോണി ബെയര്‍സ്‌റ്റോ, ലിയാം ലിവിങ്‌സ്റ്റണ്‍ തുടങ്ങിയവരാണ്.

Leave a Reply