കേരള എന്‍ജിനിയറിങ് – മെഡിക്കല്‍ പ്രവേശന പരീക്ഷ ഓണ്‍ലൈനില്‍; ജൂണ്‍ ഒന്ന് മുതല്‍ ഒമ്പതുവരെ

0

തിരുവനന്തപുരം: കേരള മെഡിക്കല്‍, എന്‍ജിനിയറിങ് പ്രവേശന പരീക്ഷ (കീം) വരുന്ന അധ്യയന വര്‍ഷം മുതല്‍ ഓണ്‍ലൈനില്‍. ജൂണ്‍ ഒന്നുമുതല്‍ ഒമ്പതുവരെ കേരളം, ദുബൈ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തും.

ചോദ്യങ്ങള്‍ സജ്ജീകരിക്കല്‍, അച്ചടി, ഗതാഗതം, ഒഎംആര്‍ അടയാളപ്പെടുത്തല്‍, മൂല്യനിര്‍ണയം എന്നിവ ഉള്‍പ്പെടുന്ന പരീക്ഷാരീതിയെ ലഘൂകരിക്കുന്നതിനാണ് ഓണ്‍ലൈനായിട്ട് പരീക്ഷ നടത്തുന്നത്. സി ഡിറ്റിനാണ് നിര്‍വഹണ ചുമതല.ജൂണ്‍ ഒന്ന് മുതല്‍ ഒമ്പത് വരെ വിവിധ ഘട്ടങ്ങളിലായാണ് പരീക്ഷ. കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റിന് പ്രത്യേക കേന്ദ്രങ്ങള്‍ സജ്ജമാക്കും. എന്‍ജിനിയറിങ് പരീക്ഷ മൂന്ന് മണിക്കൂറാണ്.കണക്ക് 75, ഫിസിക്‌സ് 45, കെമിസ്ട്രി 30 എന്നിങ്ങനെ 150 ചോദ്യങ്ങളാണ് ഉണ്ടാകുക. ഒന്നരമണിക്കൂറാണ് ഫാര്‍മസി പരീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here