കണ്ണൂർ റയിൽവേ ഒന്നാം പ്ലാറ്റ്ഫോമിൽ അടച്ചിട്ട വഴിയിൽ ബാഗിനുള്ളിൽ മൂന്ന് കെട്ടുകൾ; അകത്ത് ഉണ്ടായിരുന്നത് മൂന്നര കിലോ കഞ്ചാവ്

0

കണ്ണൂര്‍: കണ്ണൂരിൽ തലശ്ശേരി റയിൽവേ സ്റ്റേഷനടുത്ത് മൂന്നരക്കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഒന്നാമത്തെ പ്ലാറ്റഫോമിന് സമീപം അടച്ചിട്ട വഴിയിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. ബാഗിനകത്ത് മൂന്ന് കെട്ടുകളായി സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. തലശ്ശേരി ആർപിഎഫ് ക്രൈം ബ്രാഞ്ചിന്‍റെയും എക്സൈസിന്‍റെയും നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും കഞ്ചാവ് കണ്ടെടുത്തിരുന്നു.എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. ജിജി പോളും പാർട്ടിയും, ആർപിഎഫ്/സിഐബി പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒമ്പത് കിലോഗ്രാം കഞ്ചാവ് കസ്റ്റഡിയിലെടുത്തത്. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് ഉപേക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. അതേസമയം, കോട്ടയത്ത് നിരോധിത ലഹരി മരുന്നായ എംഡിഎംഎയുമായി സഹോദരങ്ങളടക്കം മൂന്നു പേര്‍ എക്സൈസിന്‍റെ പിടിയിലായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here