‘ഇതാണ് ഞങ്ങളുടെ നിതാര’; മകളെ പരിചയപ്പെടുത്തി പേളി മാണിയും ശ്രീനിഷും; ചിത്രങ്ങൾ

0

രണ്ടാമത്തെ കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങ് ആഘോഷമാക്കി പേളി മാണിയും ശ്രീനിഷും. കുഞ്ഞിന്റെ പേരും ദമ്പതികൾ പുറത്തുവിട്ടു. നിതാര ശ്രീനിഷ് എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. നൂല് കെട്ട് ചടങ്ങിന്റെ ചിത്രങ്ങളും താരം പങ്കുവച്ചു.

‘നിതാര ശ്രീനിഷിനെ പരിചയപ്പെടൂ. ഞങ്ങളുടെ കുഞ്ഞു മാലാഖയ്ക്ക് ഇന്ന് 28 ദിവസം പൂര്‍ത്തിയായി. ഇന്ന് അവളുടെ നൂലുകെട്ടായിരുന്നു. ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുകയാണ്. നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ഥനയും അനുഗ്രഹവും വേണം.’- എന്ന കുറിപ്പിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ആശംസകളുമായി പോസ്റ്റിന് താഴെ കമന്റുചെയ്യുന്നത്.

ജനുവരി മൂന്നിനാണ് പേളിക്കും ശ്രീനിക്കും രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നത്.മകളെ ആദ്യമായി കയ്യിലെടുത്ത നിമിഷത്തെക്കുറിച്ച് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. എന്നാൽ ആദ്യത്തെ മകൾ നിലയെ പോലെ ഇളയമകളുടെ വിശേഷങ്ങളോ ചിത്രങ്ങളെ ആരാധകരെ അറിയിക്കുന്നില്ല എന്ന് പലരും പരാതിപ്പെട്ടിരുന്നു. എല്ലാവരുടേയും പരാതികൾ തീർത്താണ് താരം ചിത്രം പോസ്റ്റ് ചെയ്തത്.

Leave a Reply