മെസി കളിച്ചില്ലെങ്കില്‍ പണി പാളും! അര്‍ജന്റീന- നൈജീരിയ പോരാട്ടം ഉപേക്ഷിച്ച് ചൈന

0

ഹാങ്ഷു: അര്‍ജന്റീന നായകനും ഇതിഹാസവുമായ ലയണല്‍ മെസി ഇല്ലാതെ ഇന്റര്‍ മയാമി ഹോങ്കോങ് ഇലവനെതിരെ സൗഹൃദ മത്സരം കളിച്ചത് വലിയ വിവാദമായിരുന്നു. പിന്നാലെ അര്‍ജന്റീനയും നൈജീരിയയും തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ പോരാട്ടം ഉപേക്ഷിക്കുന്നതായി ചൈന. ഹാങ്ഷുവിലാണ് സൗഹൃദ പോരാട്ടം തീരുമാനിച്ചിരുന്നത്.

ബെയ്ജിങില്‍ അര്‍ജന്റീന ഐവറി കോസ്റ്റുമായി സൗഹൃദ മത്സരം തീരുമാനിച്ചിട്ടുണ്ട്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഈ പോരാട്ടവും ഏതാണ്ട് അനിശ്ചിതാവസ്ഥയിലായി.

ഇന്റര്‍ മയാമിയുടെ ഹോങ്കോങ് ഇലവനെതിരായ സൗഹൃദ മത്സരം മെസി കളിക്കുമെന്ന പ്രതീക്ഷയിലാണ് പലരും ടിക്കറ്റെടുത്തത്. ഈ പോരില്‍ മെസി ഇറങ്ങിയില്ല. താരത്തിന്റെ കളി നേരിട്ടു കാണാനായി സൗഹൃദ മത്സരത്തിനു ടിക്കറ്റെടുത്ത ആരാധകര്‍ ഇതോടെ വലിയ പ്രതിഷേധവുമായി രംഗത്തെത്തി. ടിക്കറ്റിന്റെ പണം തിരികെ തരണമെന്ന ആവശ്യവും ആരാധകര്‍ ഉയര്‍ത്തി.

പിന്നീട് ജപ്പാനില്‍ നടന്ന പോരാട്ടത്തില്‍ മെസി കളിക്കാനിറങ്ങിയതും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. വിസ്സല്‍ കോബെ ടീമിനെതിരായ പോരില്‍ കാമിയോ ആയാണ് മെസി ഇറങ്ങിയത്. പെനാല്‍റ്റി ഷൗട്ടൗട്ടില്‍ താരം കിക്കെടുക്കാന്‍ ഉള്‍പ്പെട്ടിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here