ബസും ട്രക്കും കൂട്ടിയിടിച്ച് നെല്ലൂരില്‍ ആറ് പേര്‍ മരിച്ചു; 20 പേര്‍ക്ക് പരിക്ക്

0

ഹൈദരബാദ്: ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ ലോറി ബസില്‍ ടിച്ച് ആറ് മരണം. ഇരുപതിലേറെ പേര്‍ക്ക് പരിക്ക്. ചെന്നൈയില്‍ നിന്ന് ഹൈദരബാദിലേക്ക് പോയ സ്വകാര്യ ടൂറിസ്റ്റ് ബസുമായി ലോറി കൂട്ടിയിടിക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം.

നിയന്ത്രണം നഷ്ടമായ വാഹനം എതിര്‍ദിശയില്‍ വന്ന സ്വകാര്യ ബസില്‍ ഇടിക്കുകയായിരുന്നു. നാല് പേര്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. രണ്ടുപേര്‍ നെല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ചും മരിച്ചു.

പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply