വാക്ക് തിരഞ്ഞ് ഇന്റര്‍നെറ്റില്‍ അലയണ്ട, മലയാള നിഘണ്ടുവുമായി മൊബൈല്‍ ആപ്പ്

0

തിരുവനന്തപുരം: സിനിമയിലോ ജീവിതത്തിലോ ഹിറ്റായ വാക്കുകള്‍ തിരഞ്ഞ് ഇനി ഇന്റര്‍നെറ്റില്‍ അലയണ്ട. മൂന്ന് ലക്ഷത്തോളം വാക്കുകള്‍ ഉള്‍പ്പെടുന്ന മലയാള നിഘണ്ടുവിന്റെ മൊബൈല്‍ ആപ്പ് ബുധന്‍ മുതല്‍ പ്ലേസ്റ്റോറില്‍ ലഭ്യമാകും.

malayalanighandu.kerala.gov.in ആപ്പിന്റെ ഉദ്ഘാടനം ഇന്നു 11.30ന് തൈക്കാട് റെസ്റ്റ് ഹൗസില്‍ മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും.ഇക്ഫോസുമായി ( International Centre For Free and Open Source Software) ചേര്‍ന്നായിരുന്നു ‘മലയാളനിഘണ്ടു’ ഓണ്‍ലൈന്‍ നിഘണ്ടു തയ്യാറാക്കിയത്. ശബ്ദതാരാവലി, കേരള സര്‍വകലാശാല മലയാളം ലെക്‌സിക്കന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കേരള ഭാഷാ നിഘണ്ടു എന്നിവ ഉപയോഗിച്ചാണ് ആപ്പിലേക്കുള്ള വാക്കുകള്‍ കണ്ടെത്തിയത്. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല നേരത്തെ മലയാളം ഓണ്‍ലൈന്‍ നിഘണ്ടു നിര്‍മാണം ആരംഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here