സാരഥി പോര്‍ട്ടല്‍ തകരാര്‍: ലൈസന്‍സുകളുടെ കാലാവധി നീട്ടി നല്‍കി

0

തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പിന്റെ സാരഥി പോര്‍ട്ടല്‍ തകരാറിലായതിനെ തുടര്‍ന്ന് വിവിധ ലൈസന്‍സുകളുടെ കാലാവധി നീട്ടി നല്‍കി.

പോര്‍ട്ടല്‍ പ്രവര്‍ത്തിക്കാതിരുന്ന ദിവസങ്ങളിലെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ലൈസന്‍സുകളുടെ കാലാവധി നീട്ടി നല്‍കിയത്.ജനുവരി 31 നും ഫെബ്രുവരി 15 നും ഇടയില്‍ കാലാവധി തീര്‍ന്ന ഡ്രൈവിങ് ലൈസന്‍സ്, ലേണേഴ്‌സ് ലൈസന്‍സ്, കണ്ടക്ടര്‍ ലൈസന്‍സ് എന്നിവയുടെ കാലാവധി ഈ മാസം 29 വരെയാണ് നീട്ടിയത്.

Leave a Reply