‘MSP ഇല്ലെങ്കിൽ സർക്കാരിനെ ശിക്ഷിക്കും; തെരഞ്ഞെടുപ്പ് സർക്കാരിനെതിരെ സമരായുധമാക്കും’; സംയുക്ത കിസാൻ മോർച്ച

0

രണ്ടാം മോദി സർക്കാരിന്റെ ‍അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെ കേന്ദ്ര സർക്കാരിന് മുന്നറിയിപ്പുമായി കർഷക സംഘടനകൾ. എം എസ് പി ഇല്ലെങ്കിൽ സർക്കാരിനെ ശിക്ഷിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച. തെരഞ്ഞെടുപ്പ് സർക്കാരിനെതിരെ സമരായുധമാക്കുമെന്ന് എസ് കെഎം നേതാവ് പി കൃഷ്ണപ്രസാദ് പറഞ്ഞു.ബിജെപിക്കെതിരെ രാജ്യവ്യാപക പ്രചരണം നടത്തും. 2004 ലും 2014 ലും സർക്കാർ മാറിയത് കർഷക പ്രതിഷേധത്തിൽ. ഫെബ്രുവരി 16 ലെ ഭാരത്‌ ബന്ദ് ചരിത്ര സംഭവം ആകുമെന്ന് സംയുക്ത കിസാൻ മോർച്ചയുടെ മുന്നറിയിപ്പിൽ‌ പറയുന്നു. കർഷകരുടെ പ്രതിഷേധം ഏറെക്കണ്ട സർക്കാരിൻറെ കാലാവധിയാണ് അവസാനിക്കാനിരിക്കുന്നത്. കർഷകരെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾക്കും ഇന്നത്തെ ബജറ്റിൽ സാധ്യതയുണ്ട്.പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലുള്ള വനിതാ കർഷകർക്ക് ആറായിരത്തിൽ സഹായം ഇരട്ടിയാക്കിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here