കോഴിക്കോട്: കുട്ടികളില്‍ കാന്‍സര്‍ അവബോധ ദിനത്തോടനുബന്ധിച്ച് കാന്‍സറിനോട് പോരാടുന്നവരും കാന്‍സറിനെ അതിജീവിച്ചവരുടെയും സംഗമം. കോഴിക്കോട്ടെ ആസ്റ്റര്‍ മിംസ് ആശുപത്രിയിലായിരുന്നു കൂട്ടായ്മ. ‘വേള്‍ഡ് ഓഫ് സൂപ്പര്‍ ഹീറോസ്’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും ഉള്‍പ്പെടെ നൂറിലേറെ പേര്‍ പങ്കെടുത്ത പരിപാടിയില്‍, കുട്ടികള്‍ വിവിധ സൂപ്പര്‍ ഹീറോകളുടെ വേഷത്തിലാണ് പങ്കെടുത്തത്. കുട്ടികളില്‍ കാന്‍സര്‍ തിരിച്ചറിഞ്ഞാല്‍ തളരുകയല്ല നേരിടുകയാണ് വേണ്ടതെന്നും, ചെറിയ കുട്ടികളിലെ കാന്‍സര്‍ ചികിത്സ വളരെ ഫലപ്രദമാണെന്നും കുട്ടികളുടെ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് വിദഗ്ധന്‍ ഡോ. കേശവന്‍ എം ആര്‍ പറഞ്ഞു.
കുട്ടികളിലെ കാന്‍സര്‍ മുതിര്‍ന്നവരില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. അവര്‍ ചികിത്സകളോട് പോസിറ്റീവായി പ്രതികരിക്കും. രോഗം ഭേദമാകാനുള്ള സാധ്യതകള്‍ കുട്ടികളില്‍ കൂടുതലാണെന്നും കൃത്യമായ ചികിത്സയും മാതാപിതാക്കളുടെ അകമറ്റ പിന്തുണയുമാണ് അവര്‍ക്ക് വേണ്ടതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. പരിപാടിയില്‍ ബ്ലഡ് പേഷ്യന്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍, സ്‌റ്റേറ്റ് പ്രസിഡന്റ് കരീം കാരശ്ശേരി മുഖ്യാതിഥിയായിരുന്നു.