‘ഒന്നിച്ചുള്ള 1461 ദിവസങ്ങൾ’; രജീഷ വിജയന്‍ പ്രണയത്തിൽ, ചർച്ചയായി ഛായാഗ്രാഹകന്റെ കുറിപ്പ്

0

മലയാളവും കടന്ന് തമിഴില്‍ എത്തി നില്‍ക്കുകയാണ് രജീഷ് വിജയന്‍. ഇപ്പോള്‍ താരം പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഛായാഗ്രാഹകന്‍ ടോബിന്‍ തോമസ് പങ്കുവച്ച പോസ്റ്റാണ് പ്രണയവാര്‍ത്തകള്‍ക്ക് വഴിതുറന്നത്.

രജീഷയ്ക്കൊപ്പമുള്ള ചിത്രമാണ് ടോബിന്‍ പങ്കുവച്ചത്. ‘നമ്മൾ ഒന്നിച്ചുള്ള 1461 ദിവസങ്ങള്‍. ഒത്തിരി പ്രണയവും സന്തോഷവും പരസ്പരമുള്ള വിഡ്ഡിത്തങ്ങളും സഹിച്ചുകൊണ്ട് സൂര്യന് താഴെ ഇനിയും എത്രയെത്ര യാത്രകള്‍’ എന്ന അടിക്കുറിപ്പിലായിരുന്നു പോസ്റ്റ്. പിന്നാലെ മറുപടിയുമായി രജീഷയും എത്തി. 1461 = 30 x ? + 1 x ? – 1 x ? – 2 x ? അവസാനിക്കാത്ത ദിവസങ്ങള്‍ക്കായി കാത്തിരിക്കുന്നു- എന്നാണ് രജീഷ കുറിച്ചത്.

താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്‍റുമായി എത്തിയിരിക്കുന്നത്. അഹാന കൃഷ്ണ, മമിത ബൈജു, രാഹുല്‍ റിജി നായര്‍,നിരഞ്ജന അനൂപ്, ശിവരാജ്, നൂറിന്‍ ഷെരീഫ് തുടങ്ങിയവരെല്ലാം ഇരുവർക്കും ആശംസകൾ അറിയിച്ചിട്ടുണ്ട്. രജീഷ നായികയായി എത്തിയ ഖോ ഖോയില്‍ ടോബിന്‍ ആയിരുന്നു ഛായാഗ്രഹണം. രജീഷയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ നടിയാണ് രജീഷ. മലയാളത്തിനു പുറമെ തമിഴിലും സജീവമാണ് താരം. സൂര്യയുടെ ജയ് ഭീമിലും ധനുഷിന്റെ കർണനിലും താരം നായികയായി എത്തിയിരുന്നു. മധുര മനോഹര മോഹം എന്ന ചിത്രത്തിലാണ് രജിഷ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

Leave a Reply