‘ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ഇല്ല’; വാര്‍ത്തകള്‍ തള്ളി വിശാല്‍

0

സൂപ്പര്‍താരം വിജയ്ക്ക് പിന്നാലെ നടന്‍ വിശാലും രാഷ്ട്രീയത്തിവേക്ക് ഇറങ്ങാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകള്‍ തള്ളിക്കൊണ്ട് താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോള്‍ താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നാണ് താരം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. തന്റെ ഫാന്‍ ക്ലബ്ബിലൂടെ പാവപ്പെട്ടവര്‍ക്ക് സഹായം എത്തിക്കുന്നുണ്ടെന്നും അത് തുടരും എന്നുമാണ് വിശാല്‍ പറഞ്ഞത്. ഇപ്പോള്‍ ഇല്ലെങ്കിലും ഭാവിയില്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന സൂചനയും താരം നല്‍കുന്നുണ്ട്.

നടനായും സാമൂഹിക പ്രവര്‍ത്തകനായും എന്നെ അംഗീകരിച്ച തമിഴ്നാട്ടിലെ ജനങ്ങളോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു. ആവുന്നത്ര ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ എന്റെ ഫാന്‍സ് ക്ലബ്ബുകളെ തുടക്കം മുതല്‍ കൊണ്ടുപോയത്. ദുരിതമനുഭവിക്കുന്നവരെ കഴിവിന്റെ പരമാവധി സഹായിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.

ജനക്ഷേമ പ്രസ്ഥാനം രൂപീകരിച്ച് ജില്ല, നിയോജക മണ്ഡലം, ബ്രാഞ്ച് തിരിച്ചുള്ള പ്രവര്‍ത്തനം എന്നിവയാണ് അടുത്ത ഘട്ടം. എന്റെ അമ്മയുടെ പേരില്‍ നടത്തുന്ന ‘ദേവി ഫൗണ്ടേഷന്‍’ വഴി ഞങ്ങള്‍ എല്ലാ വര്‍ഷവും പാവപ്പെട്ടവരും നിരാലംബരുമായ നിരവധി വിദ്യാര്‍ത്ഥികളെ സഹായിക്കുന്നു. ദുരിതബാധിതരായ കര്‍ഷകരെ ഞങ്ങള്‍ സഹായിക്കുകയും ചെയ്യുന്നു.

രാഷ്ട്രീയ നേട്ടങ്ങള്‍ പ്രതീക്ഷിച്ചല്ല ഞാന്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ആവശ്യമെങ്കില്‍ ഭാവിയില്‍ ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ സംസാരിക്കാന്‍ മടിക്കില്ല

ഞാന്‍ ഷൂട്ടിങ്ങിന് പോകുന്ന പല സ്ഥലങ്ങളിലും ആളുകളെ കാണുകയും അവരുടെ അടിസ്ഥാന ആവശ്യങ്ങളും പരാതികളും കേള്‍ക്കുകയും എന്റെ ജനക്ഷേമ പ്രസ്ഥാനത്തിലൂടെ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ പ്രതീക്ഷിച്ചല്ല ഞാന്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ആവശ്യമെങ്കില്‍ ഭാവിയില്‍ ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ സംസാരിക്കാന്‍ മടിക്കില്ല. – വിശാല്‍ പത്രക്കുറിപ്പിലൂടെ പറഞ്ഞു.

വിജയ് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വിശാലിന്റെ രാഷ്ട്രീയ പ്രവേശവും ചര്‍ച്ചയായത്. നേരത്തെ മുതല്‍ രാഷ്ട്രീയത്തോട് താല്‍പ്പര്യം കാണിച്ചിട്ടുള്ള താരമാണ് വിശാല്‍. 2017ല്‍ ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക തള്ളിയെങ്കിലും ഇത് തള്ളുരയായിരുന്നു. നിലവില്‍ പുതിയ ചിത്രം രത്‌നത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് താരം.

Leave a Reply