ഡോ. വിധു. പി.നായര്‍ അംഗോളയിലെ ഇന്ത്യന്‍ അംബാസഡര്‍

0

 

റിപ്പബ്ലിക് ഓഫ് അംഗോളയിലെ ഇന്ത്യന്‍ അംബാസഡറായി കോട്ടയം സ്വദേശി ഡോ. വിധു പി നായര്‍. നിലവില്‍ അദ്ദേഹം തുര്‍ക്ക്മെനിസ്ഥാനിലെ ഇന്ത്യന്‍ അംബാസഡറാണ്. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കി. വിദേശകാര്യ മന്ത്രാലയം ഡയറക്ടറായും വിധു പി നായര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2002 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം.

 

തുര്‍ക്ക്മെനിസ്ഥാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. വിധു പി. നായരെ അംഗോള റിപ്പബ്ലിക്കിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചിരിക്കുന്നു. ഉടന്‍ തന്നെ അദ്ദേഹം ഉത്തരവാദിത്തം ഏറ്റെടുക്കും’ – നവിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.

 

ജര്‍മനി, കുവൈത്ത്, യു.എസ്.എ. എന്നിവിടങ്ങളിലും വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്. കുവൈത്തില്‍ തൊഴില്‍ വകുപ്പിന്റെയും ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ സെന്ററിന്റെയും സെന്ററിന്റെയും ചുമതല വഹിച്ചു. ജര്‍മനിയില്‍ ഡോ. വിധു കോണ്‍സുലേറ്റ് ജനറലായിരിക്കേയാണ് ഇന്ത്യന്‍ ബിസിനസ് ഫോറം സ്ഥാപിച്ചത്. നീരജ ജി. നായരാണ് ഭാര്യ.

 

LEAVE A REPLY

Please enter your comment!
Please enter your name here