ഷാഹി ഈദ്ഗാഹ് മസ്ജിദ് സർവേ: നടപടിക്രമം പിന്നീടെന്ന് ഹൈകോടതി

0

 

പ്ര​യാ​ഗ് രാ​ജ്: ഹി​ന്ദു-​മു​സ്‍ലിം വി​ഭാ​ഗ​ത്തി​ന്റെ വാ​ദ​ങ്ങ​ൾ കേ​ട്ട ശേഷമേ ഷാ​ഹി ഈ​ദ്ഗാ​ഹ് മ​സ്ജി​ദ് സ​മു​ച്ച​യ​ത്തി​ൽ സ​ർ​വേ ന​ട​ത്താ​നു​ള്ള ന​ട​പ​ടി​ക്ര​മം തീ​രു​മാനിക്കുകയൊള്ളു എന്ന് അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി. മ​ഥു​ര​യി​ലെ കൃ​ഷ്ണ ജ​ന്മ​ഭൂ​മി ​ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള മ​സ്ജി​ദി​ൽ കോ​ട​തി നി​രീ​ക്ഷ​ണ​ത്തി​ൽ സ​ർ​വേ ന​ട​ത്താ​മെ​ന്ന് ഡി​സം​ബ​ർ 14നാ​ണ് ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

 

ഇതിനെ​തി​രെ മ​സ്ജി​ദ് ക​മ്മി​റ്റി സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച പ്ര​ത്യേ​ക അ​നു​മ​തി ഹ​ർ​ജി ജ​നു​വ​രി 16ന് ​പ​രി​ഗ​ണി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​തി​നാ​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത് മാ​റ്റി​വെ​ക്ക​ണ​മെ​ന്നും മു​സ്‍ലിം വി​ഭാ​ഗം വ്യാ​ഴാ​ഴ്ച ബോ​ധി​പ്പി​ച്ചി​രു​ന്നു. സ​ർ​വേ സം​ഘ​ത്തെ ന​യി​ക്കാ​ൻ റി​ട്ട. ഹൈ​കോ​ട​തി ജ​ഡ്ജി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്ന് ഹി​ന്ദു വി​ഭാ​ഗം ആവിശ്യം ഉന്നയിച്ചിരുന്നു.

 

ഷാ​ഹി ഈ​ദ്ഗാ​ഹ് മ​സ്ജി​ദ് സ​മു​ച്ച​യം മു​മ്പ് ക്ഷേ​ത്ര​മാ​യി​രു​ന്ന​തി​ന്റെ അ​ട​യാ​ള​മു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ഹി​ന്ദു വി​ഭാ​ഗം ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സ​ർ​വേ ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here