വയനാട്ടില്‍ വീണ്ടും കടുവ; പശുവിനെ കൊന്നുതിന്നു

0

കല്‍പ്പറ്റ: വയനാട് ചൂരിമലയില്‍ വീണ്ടും കടുവ ആക്രമണം. താണാട്ടുകുടിയില്‍ രാജന്റെ പശുവിനെ കടുവ കൊന്നുതിന്നു. സംഭവത്തിന് പിന്നാലെ വനം വകുപ്പ് പ്രദേശത്ത് പരിശോധന നടത്തി.

വീടിനോട് ചേര്‍ന്ന തൊഴുത്തില്‍ നിന്നാണ് പശുവിനെ കടുവ പിടിച്ചത്. രണ്ടാഴ്ച മുന്‍പ് പ്രദേശത്ത് വളര്‍ത്തുമൃഗത്തെ കടുവ പിടിച്ചുതിന്നിരുന്നു. മൂടക്കൊല്ലി സ്വദേശി ശ്രീജിത്തിന്റെയും ശ്രീനിഷിന്റെയും ഉടമസ്ഥതയിലുള്ള പന്നി ഫാമിലെ രണ്ട് പന്നികളെയാണ് തിന്നത്. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് കടുവയുടെ ആക്രമണം നടക്കുന്നത്. ണണഘ 39 എന്ന പെണ്‍കടുവയാണ് ഫാമിലെത്തിയതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.

കടുവയെ മയക്കുവെടി വച്ച് പിടികൂടണമെന്ന ആവശ്യം ഉന്നയിച്ച് പ്രദേശവാസികള്‍ ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു. മുമ്പ് യുവാവിനെ കൊലപ്പെടുത്തിയ കടുവയെ പിടികൂടിയ പ്രദേശത്തിന് തൊട്ടടുത്താണ് പന്നി ഫാം. ഈ കഴിഞ്ഞ 14-നും ഇതേയിടത്ത് കടുവ ഇറങ്ങിയിരുന്നു.

Leave a Reply