‘ഞാൻ യെസ് പറഞ്ഞു?’: പ്രണയ ചിത്രവുമായി ദിയ കൃഷ്ണ, ഇത് എപ്പോ എന്ന് അനിയത്തി

0

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് ദിയ കൃഷ്ണ. തന്റെ സ്വകാര്യ ജീവിതത്തേക്കുറിച്ച് ദിയ പലപ്പോഴും വെളിപ്പെടുത്തൽ നടത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരം പങ്കുവച്ച ഒരു ചിത്രമാണ്.

താൻ പ്രണയാഭ്യർത്ഥന സ്വീകരിച്ചു എന്ന് വെളിപ്പെടുത്തുന്നതാണ് ചിത്രം. ഞാൻ യെസ് പറഞ്ഞു എന്ന അടിക്കുറിപ്പിലാണ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. കയ്യിലെ മോതിരത്തിൽ ഫോക്കസ് ചെയ്തുകൊണ്ടുള്ളതാണ് ചിത്രം. ദിയയുടെ കയ്യിൽ മറ്റൊരാൾ പിടിച്ചിരിക്കുന്നും കാണാം.

ആളാരാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ദിയ പ്രണയിക്കുന്നത് അശ്വിൻ ആണ് എന്നാണ് വരുന്ന കമന്റുകൾ. നിരവധി പേരാണ് ദിയയേയും അശ്വിനേയും മെൻഷൻ ചെയ്തുകൊണ്ട് ആശംസകൾ കുറിക്കുന്നത്. ഇതിന് അശ്വിൻ മറുപടിയും നൽകുന്നുണ്ട്. അതിനിടെ ദിയയുടെ സഹോദരിയും പോസ്റ്റിനു താഴെ കമന്റുമായി എത്തി. ഇതൊക്കെ എപ്പോ എന്നായിരുന്നു ഹൻസികയുടെ ചോദ്യം.

ദിയയും സുഹൃത്ത് അശ്വിനും പ്രണയത്തിലാണ് എന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ തങ്ങൾ സുഹൃത്തുക്കൾ മാത്രമാണ് എന്നാണ് ദിയ പറഞ്ഞിരുന്നത്. നേരത്തെ അശ്വിനുമായി പ്രണയത്തിലായിരുന്നു ദിയ. തുടർന്ന് ബ്രേക്കപ്പ് ആവുകയായിരുന്നു. തന്റെ പ്രണയവും ബ്രേക്കപ്പുമെല്ലാം സോഷ്യൽ മീഡിയയിലൂടെ ദിയ പങ്കുവെക്കാറുണ്ട്.

Leave a Reply