62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം; എവര്‍റോളിങ് ട്രോഫി പാലക്കാട് ഗുരുകുലത്തിന്

0

62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്‌കൂള്‍ തലത്തില്‍ എവര്‍റോളിങ് ട്രോഫി നേടി പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ്. ഇത്തവണ കലോത്സവത്തില്‍ പാലക്കാട് ജില്ലയില്‍ നിന്ന് ഏറ്റവും അധികം കുട്ടികള്‍ പങ്കെടുത്തത് ബിഎസ്എസ് ഗുരുകുലത്തില്‍ നിന്നാണ്. 58 ഇനങ്ങളിലായി 200ലധികം കുട്ടികളാണ് ഗുരുകുലത്തില്‍ നിന്നും ഇത്തവണ കൊല്ലത്തേക്ക് വണ്ടികയറിയത്.

952 പോയിന്റ് നേടി കണ്ണൂര്‍ ജില്ലയാണ് കലാമാമാങ്കത്തില്‍ ഇത്തവണ സ്വര്‍ണക്കപ്പടിച്ചത്. ഇത് നാലാം തവണയാണ് കണ്ണൂരിന്റെ കിരീടനേട്ടം. കോഴിക്കോടിനെ മറികടന്നാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയത്. 949 പോയിന്റാണ് കോഴിക്കോടിന് ലഭിച്ചത്.

949 പോയിന്റാണ് കോഴിക്കോടിന് ലഭിച്ചത്. 938 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയിന്റുമായി തൃശൂര്‍ നാലാം സ്ഥാനത്തുമാണ്. മലപ്പുറം, കൊല്ലം, എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, കാസര്‍ഗോഡ്, കോട്ടയം, വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളാണ് പിന്നില്‍.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ചലച്ചിത്രതാരം മമ്മൂട്ടിയാണ് മുഖ്യാതിഥി. സാംസ്‌ക്കാരിക സമ്മേളനം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here