ഗവര്‍ണര്‍ ഇന്ന് തലസ്ഥാനത്ത് മടങ്ങി എത്തും; എസ്എഫ്‌ഐ പ്രതിഷേധത്തിന് സാധ്യത

0

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് തലസ്ഥാനത്ത് മടങ്ങി എത്തും. വെള്ളിയാഴ്ച ഡല്‍ഹിയ്ക്ക് പോയ ഗവര്‍ണര്‍ വൈകിട്ടാണ് തിരുവനന്തപുരത്ത് എത്തുക. സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദ്ദേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരെ ഇന്നും എസ്എഫ്‌ഐ പ്രതിഷേധത്തിന് സാധ്യതയുണ്ട്. കരിങ്കൊടി പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഓരോ തവണയും റൂട്ട് മാറ്റിയാണ് പൊലീസ് ഗവര്‍ണറുടെ സുരക്ഷ ഉറപ്പുവരുത്തുന്നത്.

 

എന്നാല്‍ എസ്എഫ്‌ഐയെയും പൊലീസിനെയും നിയന്ത്രിക്കുന്നത് ഒരു പാര്‍ട്ടിയാണെന്ന വിമര്‍ശനവുമായി ഗവര്‍ണര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. വാഹനത്തിന് അടുത്ത് പ്രതിഷേധിച്ചാല്‍ താന്‍ പുറത്ത് ഇറങ്ങുമെന്ന നിലപാടും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. സത്യപ്രതിജ്ഞ ചടങ്ങില്‍ താന്‍ വന്നപ്പോള്‍ തന്നെ എല്ലാവരേയും അഭിവാദ്യം ചെയ്തിരുന്നു. മാധ്യമങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും ഗവര്‍ണര്‍ പ്രതികരിച്ചിരുന്നു.

 

അതിനിടെ, ഗവര്‍ണറോടുള്ള പ്രതിഷേധ സൂചകമായി ഇന്നലെ എസ്എഫ്‌ഐ പാപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവര്‍ണറുടെ കോലം കത്തിച്ചു. പയ്യാമ്പലം ബീച്ചില്‍ പുതുവര്‍ഷ ആഘോഷത്തിന്റെ ഭാഗമായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ചത്. ഗവര്‍ണര്‍ക്കെതിരായ പ്രതിക്ഷേധങ്ങളുടെ തുടര്‍ച്ചയാണിതെന്ന് എസ്എഫ്‌ഐ പ്രതികരിച്ചു. സര്‍വ്വകലാശാലകളുടെ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ ദിവസങ്ങളായി വലിയ പ്രതിഷേധമാണ് എസ്എഫ്‌ഐ ഉയര്‍ത്തുന്നത്. സര്‍വകലാശാലകളില്‍ സംഘപരിവാര്‍ ശക്തികളെ തിരികിക്കയറ്റാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here