ഫുട്ബോള്‍ കളിക്കുന്നതിനിടെ പന്ത് എടുക്കാന്‍ പോയ 10 വയസുകാരന് മര്‍ദനം

0

കൊച്ചിയില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ പന്ത് എടുക്കാന്‍ പോയ 10 വയസുകാരന് മര്‍ദനം. കുട്ടിയുടെ കാല്‍ അയല്‍വാസി അടിച്ചൊടിച്ചെന്ന് പരാതി. ബ്ലായിത്തറയില്‍ അനില്‍ കുമാറിന്റെ മകന്‍ നവീന് ആണ് അയല്‍വാസിയുടെ മര്‍ദനത്തില്‍ പരുക്കേറ്റത്.

 

നവീന്‍ കൂട്ടുകാരൊത്ത് വീടിന് സമീപത്തെ പറമ്പില്‍ ഫുട്ബോള്‍ കളിക്കുമ്പോഴാണ് പന്ത് അടുത്ത വീടിന് സമീപത്തേക്ക് തെറിച്ചുപോയത്. ഇതെടുക്കാന്‍ ചെന്നപ്പോഴാണ് പത്തുവയസുകാരന്റെ മര്‍ദിച്ചത്. സംഭവത്തില്‍ സമീപവാസിയായ ദിവ്യദീപം വീട്ടില്‍ ബാലന്റെ പേരില്‍ കേസെടുത്തതായി മരട് പൊലീസ് അറിയിച്ചു.ചമ്പക്കര സെയ്ന്റ് ജോര്‍ജ് സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ്. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം.

 

LEAVE A REPLY

Please enter your comment!
Please enter your name here