അമേരിക്കയിലെ സ്‌കൂളില്‍ വെടിവയ്പ്പ്; ആറാം ക്ലാസുകാരന്‍ കൊല്ലപ്പെട്ടു 

0

 

വാഷിങ്ടണ്‍: അമേരിക്കയിലെ സ്കൂളിൽ ഉണ്ടായ വെടിവയ്പ്പിൽ ആറാം ക്ലാസുകാരൻ കൊല്ലപ്പെട്ടു. അയോവയിലെ പെരി ഹൈസ്‌കൂളിലാണ് വെടിവയ്പ്പ് നടന്നത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പരിക്കേറ്റവരില്‍ നാല് പേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ സ്‌കൂളിലെ ജീവനക്കാരനുമാണ്. ഒരാളുടെ നില ഗുരുതരമാണ്.

 

ഹൈസ്‌കൂളിലെ പതിനേഴുകാരന്‍ ഡിലന്‍ ബട്ലര്‍ ആണ് സ്‌കൂളില്‍ പ്രവേശിച്ച് വെടിയുതിര്‍ത്തത്. വ്യാഴാഴ്ച രാവിലെ അവധിക്കുശേഷം സ്‌കൂള്‍ തുറക്കുന്നതിന് മുമ്പാണ് വെടിവയ്പ്പ് നടന്നത്. സംഭവത്തെതുടര്‍ന്ന് അധികൃതര്‍ സ്‌കൂളിന് അവധി നല്‍കി.

 

അക്രമി യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

 

AD – weft

Leave a Reply