ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ സ്‌പെഷ്യല്‍ ഡ്രൈവ്; ‘രഹസ്യനടപടിയില്‍’ 50ലധികം പേര്‍ പിടിയില്‍

0

കൊച്ചി: കൊച്ചി നഗരത്തില്‍ ഗുണ്ടാ സംഘങ്ങള്‍ക്ക് എതിരെ പൊലീസ് നടപടി. നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കൊച്ചി സിറ്റി പൊലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവിലാണ് ഗുണ്ടകള്‍ അടക്കം നിരവധിപ്പേര്‍ പിടിയിലായത്.രണ്ടുദിവസമായി അതീവ രഹസ്യമായി നടത്തിയ പൊലീസ് നടപടിയിലാണ് മയക്കുമരുന്ന് ഇടപാടുകാര്‍, പിടികിട്ടാപ്പുള്ളികള്‍ അടക്കമുള്ളവര്‍ പിടിയിലായത്. ഏകദേശം 50ലധികം ആളുകളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ ലക്ഷ്യമിട്ടാണ് സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചത്. മയക്കുമരുന്ന് ഇടപാടുകാര്‍, പിടികിട്ടാപ്പുള്ളികള്‍, ഗുണ്ടകള്‍ അടക്കമുള്ളവരാണ് പിടിയിലായത്. ഇതില്‍ സ്ഥിരം ഗുണ്ടകളും ഉള്‍പ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here