കര്‍ണാടകയുടെ പ്ലോട്ടും കേന്ദ്ര സര്‍ക്കാര്‍ തള്ളി; കന്നടികരെ കേന്ദ്രം അപമാനിച്ചു: സിദ്ധരാമയ്യ

0

റിപ്പബ്ലിക് ഡേ പരേഡില്‍ നിന്നും കര്‍ണാടകയുടെ പ്ലോട്ടും കേന്ദ്ര സര്‍ക്കാര്‍ തള്ളി. പ്ലോട്ടുകള്‍ക്ക് അനുമതി നല്‍കാത്തത് കര്‍ണാടക കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായത് കൊണ്ടാണെന്നും കന്നടികരെ കേന്ദ്രസര്‍ക്കാര്‍ അപമാനിചെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

 

കേരളം, ബംഗാള്‍, പഞ്ചാപ് ഉള്‍പ്പടെയുള്ള ബി ജെ പി ഭരിക്കാത്ത സംസ്ഥാനങ്ങളുടെ പ്ലോട്ടുകള്‍ക്ക് പരേഡില്‍ അനുമതി നിഷേധിച്ചിരുന്നു. ഈ സംസ്ഥാനങ്ങളുടെ പ്ലോട്ടുകള്‍ ആര്‍ഷ ഭാരത സംസ്‌കാരം ഉള്‍ക്കൊള്ളുന്നതല്ല എന്ന് കാണിച്ചാണ് കേന്ദ്രം ആഭ്യന്തര മന്ത്രാലയം അനുമതി നിഷേധിച്ചിരിക്കുന്നത്. പകരം ഭരത് പര്‍വ് എന്ന പരിപാടിയില്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കാം എന്ന കേന്ദ്രം സര്‍ക്കാര്‍ അറിയിച്ചെങ്കിലും കേരളം ഉള്‍പെടുള്ള സംസ്ഥാനങ്ങള്‍ നിരസിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here