രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബിഹാറിനെതിരെ കേരളത്തിന് ആദ്യം ബാറ്റിങ്ങ്. ടോസ് നേടിയ ബിഹാര്‍ ക്യാപ്റ്റന്‍ അഷുതോഷ് അമാന്‍ കേരളത്തെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സഞ്ജു സാംസണ്‍ ടീമിലില്ല.
പകരം രോഹന്‍ എസ് കുന്നുമ്മേലാണ് കേരളത്തെ നയിക്കുന്നത്. വിഷ്ണു രാജ് ആണ് കേരളത്തിന്റെ വിക്കറ്റ് കീപ്പര്‍. ഈ സീസണിലെ കേരളത്തിന്റെ നാലാം മത്സരമാണിത്. കഴിഞ്ഞ കളിയില്‍ കേരളം മുംബൈയോട് 232 റണ്‍സിന്റെ കനത്ത തോല്‍വി വഴങ്ങിയിരുന്നു.
കേരള ടീം: അഖില്‍, രോഹന്‍ എസ് കുന്നുമ്മല്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി, അക്ഷയ് ചന്ദ്രന്‍, ആനന്ദ് കൃഷ്ണന്‍, ബേസില്‍ തമ്പി, ജലജ് സക്‌സേന, നിധീഷ് എം ഡി, ശ്രേയസ് ഗോപാല്‍, വിഷ്ണു രാജ് (വിക്കറ്റ് കീപ്പര്‍), വിഷ്ണു വിനോദ്.