ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി പരിശീലനം നടത്തുന്ന ഇന്ത്യന്‍ ടീമംഗങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഫെയ്‌സ്ബുക്ക്
ഹൈദരാബാദ്: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഹൈദരാബാദില്‍ രാവിലെ ഒന്‍പതരയ്ക്കാണ് മത്സരം തുടങ്ങുക. വിരാട് കോഹ് ലിയും പരിക്കേറ്റ പേസര്‍ മുഹമ്മദ് ഷമിയും ഇല്ലാതെയാണ് ഇന്ത്യയിറങ്ങുക. അജിങ്ക്യ രഹാനെയ്ക്കും ചേതേശ്വര്‍ പൂജാരയ്ക്കും ടീമില്‍ ഇടമില്ല. രജത് പാടിദാറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്പിന്നര്‍മാരെ തുണയ്ക്കുന്ന ഹൈദരാബാദിലെ വിക്കറ്റില്‍ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് സ്പിന്‍ ത്രയത്തെ അതിജീവിക്കുകയാവും ബെന്‍ സ്റ്റോക്‌സ് നയിക്കുന്ന ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ വെല്ലുവിളി. കെ എല്‍ രാഹുല്‍ കീപ്പറാവില്ലെന്ന് കോച്ച് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയതിനാല്‍ വിക്കറ്റിന് പിന്നിലെത്താന്‍ കെ എസ് ഭരതും അരങ്ങേറ്റക്കാരന്‍ ധ്രുവ് ജുറലും തമ്മിലാണ് മത്സരം.
വിരമിച്ച സ്റ്റുവര്‍ട്ട് ബ്രോഡ്, മോയിന്‍ അലി, അവസാന നിമിഷം പിന്‍മാറിയ ഹാരി ബ്രൂക് എന്നിവരില്ലാതെയാണ് ഇംഗ്ലണ്ട് എത്തിയിരിക്കുന്നത്. കോച്ച് ബ്രണ്ടന്‍ മക്കല്ലം ബാസ്‌ബോള്‍ ശൈലി നടപ്പാക്കിയതിന് ശേഷം ഇംഗ്ലണ്ട് സ്വദേശത്തും വിദേശത്തും ടെസ്റ്റ് പരമ്പര കൈവിട്ടിട്ടില്ല. ഇതിനിടെ പതിനാല് ജയം, ആറ് തോല്‍വി എന്നിങ്ങനെയാണ് ഫലം.