കൊല്ലം: ദമ്പതികൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിനുള്ള ചർച്ചക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ മര്‍ദനമേറ്റ് തൊടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലിം മണ്ണേല്‍ മരിച്ച സംഭവത്തിലെ പ്രധാനപ്രതിയെ കാസഗോഡ് നിന്ന് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി വടക്കുംതല ചാമ്പക്കടവ് കിലക്കിലേത്തുവീട്ടില്‍ നൗഷാദ് അബ്ദുള്‍ റഹിം (42) ആണ് അറസ്റ്റിലായത്.
സംഭവത്തിനുശേഷം നൗഷാദ് കാസർഗോഡുള്ള സുഹൃത്തിനടുത്ത് എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. സുഹൃത്തിനോട് പണം വാങ്ങി ഉള്ളാളെ ആരാധനാകേന്ദ്രത്തില്‍ പോയി മടങ്ങുംവഴിയാണ് തിങ്കളാഴ്ച രാവിലെ കാസർഗോഡ് പൊലീസിന്റെ സഹായത്തോടെ കൊല്ലത്തുനിന്നുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.