തിരുവനന്തപുരം: പ്രധാനമന്ത്രിനരേന്ദ്ര മോദിക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊട്ടിയും ടോർച്ചടിച്ചും ശാസ്ത്രബോധമുള്ള തലമുറയെ വളർത്തിയെടുക്കാനാകില്ലെന്നും ശാസ്ത്രം ശാസ്ത്രത്തിനു വേണ്ടിയല്ല, സമൂഹത്തിനു വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തോന്നയ്‌ക്കൽ ബയോ ലൈഫ് സയൻസസ് പാർക്കിൽ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.