പാലായിലെ ബോര്‍ഡില്‍ ‘ക എം മാണി’ ; പരിശോധിക്കുമെന്ന് നഗരസഭ

0

കോട്ടയം: കെ എം മാണിയുടെ പേര് തെറ്റായി രേഖപ്പെടുത്തി പാലാ നഗരസഭയുടെ സൂചനാബോര്‍ഡ്. പാലാ ഈരാറ്റുപേട്ട റോഡില്‍ സ്ഥാപിച്ച ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയുടെ ബോര്‍ഡിലാണ് പേര് തെറ്റായി രേഖപ്പെടുത്തിയത്.

കെ എം മാണി എന്നതിനു പകരം ‘ക എം മാണി ‘ എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. ബോര്‍ഡില്‍ അക്ഷരത്തെറ്റും കടന്ന് കൂടിയിട്ടുണ്ട്. ബോര്‍ഡിലെ പിശക് പരിശോധിക്കുമെന്ന് പാലാ നഗരസഭാ ഭരണ സമിതി വ്യക്തമാക്കി. കരാറുകാരന്റെ പിഴവാണെന്നാണ് നഗരസഭ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here