ജപ്പാനിൽ ഒറ്റ ദിവസം രേഖപ്പെടുത്തിയത് 155 ഭൂചലനങ്ങൾ

0

 

ജപ്പാനിൽ 155ഓളം ഭൂചലനങ്ങൾ രേഖപ്പെടുത്തിയതായി ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. റിക്ടർ സ്‌കെയിലിൽ 6ന് മുകളിലും, 7.6 തീവ്രത രേഖപ്പെടുത്തിയതുമായ രണ്ട് ഭൂചലനങ്ങളും ഇതിൽ ഉൾപ്പെടുന്നു. രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ ഭൂരിഭാഗത്തിന്റേയും തീവ്രത മൂന്നിന് മുകളിലാണ്. ഇന്ന് പുലർച്ചെ ആറോളം ശക്തമായ ഭൂചലനങ്ങൾ ഉണ്ടായതായും ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

മധ്യ ജപ്പാനിലുണ്ടായ ഭൂചലനത്തിൽ എട്ട്‌ പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങളാണ് പ്രദേശത്തെ വീടുകൾക്കും കടകൾക്കും സംഭവിച്ചത്. ഒരു മീറ്ററിലധികം ഉയരത്തിൽ കടൽ തിരമാലകൾ ഉയർന്നു പൊങ്ങിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിരവധി ബോട്ടുകൾ നശിച്ചിട്ടുണ്ട്. ജപ്പാനിൽ പലയിടത്തും വൈദ്യുതി വിതരണവും പൂർണമായി തടസ്സപ്പെട്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here