ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

0

ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി. അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. അനന്ത്‌നാഗ് ജില്ലയിലെ സംഗമില്‍ വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു അപകടം.മെഹ്ബൂബയ്ക്ക് പരിക്കുകളില്ല. അതേസമയം അംഗരക്ഷകരില്‍ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്.

ഒരു കറുത്ത സ്‌കോര്‍പിയോയിലായിരുന്നു മെഹ്ബൂബ സഞ്ചരിച്ചിരുന്നത്. ഈ വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ സ്‌കോര്‍പിയോയുടെ മുന്‍വശത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ഖാനാബാലില്‍ തീപ്പിടിത്തത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനുള്ള യാത്രയിലായിരുന്നു മെഹ്ബൂബ. വാഹനം അപകടത്തില്‍പ്പെട്ടുവെങ്കിലും നേരത്തെ നിശ്ചയിച്ചതനുസരിച്ച് മെഹ്ബൂബ സന്ദര്‍ശനത്തിനായി പോയി.

LEAVE A REPLY

Please enter your comment!
Please enter your name here